പെട്രോള്‍ പമ്പുടമകളുടെ ദേശീയ സമരം പിന്‍വലിച്ചു

April 22, 2012 കേരളം

കൊച്ചി: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് 23ന് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയും പെട്രോളിയം സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫെഡറേഷന്‍ പ്രസിഡന്‍റ് അശോക് ബദ്വാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കമ്മീഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഒരുമാസത്തിനകം അപൂര്‍വചന്ദ്ര റിപ്പോര്‍ട്ട്പ്രകാരം പരിഗണിക്കാമെന്ന് അദ്ദേഹം ഫെഡറേഷന്‍ പ്രസിഡന്‍റ് അശോക് ബദ്വാറിന് രേഖാമൂലം ഉറപ്പുനല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം