കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു

April 22, 2012 ദേശീയം

ഭോപ്പാല്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുഖ്‌ന ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കലക്ടറെ മോചപ്പിക്കുന്നതിന്   മാവോയിസ്റ്റുകള്‍ ഇതുവരെ ഉപാധികളൊന്നും മുന്നോട്ടു വച്ചിട്ടില്ല. ഒഡീഷ അടക്കം അയല്‍സംസ്ഥാനങ്ങളുടെ സഹായം ഛത്തീസ്ഗഡ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം മാനുഷികപരിഗണന നല്‍കി അലക്‌സ് പോള്‍ മേനോനെ വിട്ടയയ്ക്കണമെന്ന് ഭാര്യ ആശ മേനോന്‍ മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടി എടുക്കമെന്നാണ് പ്രത്യാശയെന്നും അവര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഛത്തീസ്ഗഡിലെ തെക്കന്‍ ജില്ലയായ സുഖ്മയിലെ മജ്ഹിപര ഗ്രാമത്തില്‍ നിന്നാണ് ഇരുപത്തൊന്‍പതു കാരനായ കലക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം