ശ്രീസത്യസായി ആരാധനാ മഹോത്സവം ഇന്നു മുതല്‍

April 23, 2012 ദേശീയം

പുട്ടപര്‍ത്തി: ശ്രീസത്യസായിബാബയുടെ മഹാസമാധി വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആരാധനാ മഹോത്സവം പുട്ടപര്‍ത്തിയില്‍ തിങ്കളാഴ്ച തുടങ്ങും. പ്രശസ്ത ഗ്രന്ഥകാരനും ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനുമായ ഡോ. സാമുവല്‍ എസ്. ബാന്‍ഡ്‌വീസ് ആമുഖപ്രഭാഷണം നടത്തും. ചൊവ്വാഴ്ച ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ മുഖ്യാതിഥിയായിരിക്കും. വിവിധ സേവാ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ബുധനാഴ്ച നടക്കും. ബാബ സമാധിയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന ആരാധനാ മഹോത്സവത്തിനായി വിദേശത്തുനിന്ന് ആയിരക്കണക്കിന് ഭക്തരാണ് പുട്ടപര്‍ത്തിയിലെത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം