ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടും: ആരോഗ്യമന്ത്രി

April 23, 2012 കേരളം

തിരുവനന്തപുരം: മെഡിക്കല്‍ പി.ജി ഡോക്‌ടര്‍മാരും ഹൗസ്‌ സര്‍ജന്‍മാരും ആരംഭിച്ച അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും സമരത്തില്‍ നിന്നും പിന്മാറാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നും മന്ത്രി പറഞ്ഞു.

സമരം തുടരുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന തുടങ്ങി. ഇതിനായി ഡി.എം.ഇ യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു‌. നിര്‍ബന്ധിത ഗ്രാമീണ സേവന ഉത്തരവ്‌ മരവിപ്പിച്ചതായും മന്ത്രി പറഞ്ഞു.

എന്നാല്‍ മരവിപ്പിച്ച ഉത്തരവ്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. അതിനാല്‍ ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കണം എന്നു പറഞ്ഞാണ്‌ ഡോക്‌ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കന്നത്‌. അത്യാഹിത വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള ജോലികള്‍ ഉപേക്ഷിച്ചാണ്‌ സമരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം