നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്

April 24, 2012 കേരളം

ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനു നടത്തും. വോട്ടെണ്ണല്‍ ജൂണ്‍ 15 നാണ്. പത്രികാസമര്‍പ്പണം മേയ് 16 ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മപരിശോധന മേയ് 17 നു നടക്കും.  മേയ് ഒന്‍പതിനായിരിക്കും ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
സിപിഎം എംഎല്‍എയായിരുന്ന ആര്‍.ശെല്‍വരാജ് രാജിവച്ചതോടെയാണു നെയ്യാറ്റിന്‍കരയില്‍  ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ശെല്‍വരാജാണു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എഫ്. ലോറന്‍സ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം