കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം നഷ്ടപരിഹാരം

April 24, 2012 കേരളം

എറണാകുളം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ധാരണാപത്രത്തില്‍ ഇരുകക്ഷികളും ഒപ്പിട്ടു.  മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്ക് ഒരു കോടി രൂപയും മരിച്ച അജീഷ് പിങ്കുവിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ക്ക് അമ്പത് ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ലോക് അദാലത്തിലായിരുന്നു ഇറ്റാലിയന്‍ അധികൃതരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തുകയുടെ ഡിഡിയും കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം