തിരുപ്പതി ക്ഷേത്രത്തില്‍ മുടിലേലത്തിലൂടെ മാത്രം വരുമാനം 134 കോടി രൂപ

April 25, 2012 ദേശീയം

തിരുമല: തിരുപ്പതി ക്ഷേത്രത്തില്‍ മുടിലേലത്തിലൂടെ മാത്രം വരുമാനം 134 കോടി രൂപ. 2011-2012 വര്‍ഷത്തെ കണക്കാണിത്. മലമുകളില്‍ ദര്‍ശനത്തെത്തിയ ഭക്തര്‍ ബാലാജി ദേവന് സമര്‍പ്പിക്കുന്ന മുടിയുടെ ലേലത്തിലൂടെയാണ് ഈ വന്‍ വരുമാനം. ലോകത്ത് മറ്റൊരു ആരാധനാലയത്തിലും ഒരൊറ്റവര്‍ഷം ഇത്രവലിയ തുക മുടി ലേലം ചെയ്തതിലൂടെ ലഭിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അവകാശപ്പെട്ടു.

അതിനിടെ വേനല്‍ക്കാലദര്‍ശനത്തിരക്ക് തുടരുകയാണ്. 12 മണിക്കൂര്‍ വരെ വരിനിന്നാണ് പലര്‍ക്കും ദര്‍ശനത്തിന് സാധിക്കുന്നത്. സാധാരണദര്‍ശനത്തിന് 300-ഉം വി.ഐ.പി. ദര്‍ശനത്തിന് 500 രൂപയും ഈടാക്കിയിട്ടും തിരക്കില്‍ മാറ്റമില്ല. ശനിയാഴ്ച ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണനും കുടുംബവും ക്ഷേത്രത്തിലെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം