എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

April 25, 2012 കേരളം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ  11.30നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നു ഫലം വന്നിരുന്നു. എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്നു  വൈകിട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ കൂടി ഫലത്തിന് അംഗീകാരം നല്‍കും. ഈ വര്‍ഷം 4,70,100 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. ടിഎസ്എസ്എല്‍സി, സ്‌പെഷല്‍ സ്‌കൂള്‍ പരീക്ഷ, ആര്‍ട് എസ്എസ്എല്‍സി എന്നിവയുടെ ഫലവും നാളെ പ്രസിദ്ധീകരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം