കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം

April 27, 2012 ദേശീയം

ന്യൂഡല്‍ഹി: കേരള തീരത്തു കടലില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍  സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടിലാണ് സംഭവം നടന്നതെന്നും സംസ്ഥാനം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല.20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്റിക്ക ലെക്‌സി കപ്പല്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള കേസിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് ഈ മാസം 30ന് ആണു വീണ്ടും വാദത്തിനു വരുന്നത്. കേരളം സ്വീകരിച്ച നിയമനടപടിയെ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവല്‍ ചോദ്യം ചെയ്തതു വിവാദമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം