വാഹനങ്ങളിലെ കറുത്ത ഗ്ലാസുകള്‍ സുപ്രീംകോടതി നിരോധിച്ചു

April 27, 2012 ദേശീയം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിമുകള്‍ പതിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. അഭിഷേക് ഗോയങ്ക സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.
മോട്ടോര്‍ വാഹന നിയമത്തില്‍ അനുവദിച്ചതിലധികം കറുത്ത ഫിലിമുകള്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ പതിക്കരുതെന്നും സുരക്ഷക്കായി കറുത്ത ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ഗ്ലാസുകള്‍ 70% കാഴ്ച ലഭിക്കുന്ന വിധത്തില്‍ സുതാര്യമായിരിക്കണമെന്നും, ഡോര്‍ ഗ്ലാസുകള്‍ 50% കാഴ്ച കിട്ടുന്ന വിധത്തിലുള്ളതായിരിക്കണമെന്നുമാണ് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം