നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ലെന്ന് വി.എസ്.ഡി.പി

April 28, 2012 കേരളം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കില്ലെന്ന് വി.എസ്.ഡി.പി. യു.ഡി.എഫ് മന്ത്രിമാരെ വഴിതടയില്ലെന്നും വി.എസ്.ഡി.പി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാതെ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിനെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പിക്കുമെന്നും മുഖ്യമന്ത്രി നെയ്യാറ്റിന്‍കരയിലെത്തിയാല്‍ വഴിതടയുമെന്നുമായിരുന്നു വി.എസ്.ഡി.പിയുടെ മുന്‍നിലപാട്. 

നാടാര്‍ സമുദായം ഉള്‍പ്പടെ എല്ലാ സമുദായങ്ങളുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരേണ്ടത് കേരള താത്പര്യത്തിനും ജനങ്ങള്‍ക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം