കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10% കൂട്ടി

September 16, 2010 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്തു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. വര്‍ധനയ്‌ക്ക്‌ ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടിസ്‌ഥാന ശമ്പളത്തിന്റെ 35% ആണ്‌ ക്ഷാമബത്തയായി ലഭിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം