നഗരത്തില്‍ ഗതാഗത നിയന്ത്രണം

April 28, 2012 കേരളം

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ചുള്ള റാലി കിഴക്കേക്കോട്ട മുതല്‍ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം വരെ റോഡിന്റെ ഇടതുവശത്തുകൂടി പോകും. അതിനാല്‍ നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

കിഴക്കേക്കോട്ടയില്‍ നിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര കിള്ളിപ്പാലം തമ്പാനൂര്‍ ഫ്‌ള്ളൈ ഓവര്‍ -മേട്ടുക്കട-വഴുതക്കാട്- വെള്ളയമ്പലം വഴിയും, കിഴക്കേക്കോട്ടയില്‍ നിന്നും പേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട -വാഴപ്പള്ളി- മിത്രാനന്ദപുരം,-എസ്പി ഫോര്‍ട്ട് ആശുപത്രി- കൈതമുക്ക്-ഉപ്പിടാമൂട്- വഞ്ചിയൂര്‍ വഴി പോകണം.

കിഴക്കേക്കോട്ടയില്‍ നിന്നും പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര -കിള്ളിപ്പാലം- തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍- പൊന്നറപ്പാര്‍ക്ക് ചുറ്റി – അരിസ്റ്റോ ജംഗ്ഷന്‍- പനവിള- ബേക്കറി ഫ്‌ളൈഓവര്‍- അണ്ടര്‍ പാസ്സേജ്- ആശാന്‍ സ്‌ക്വയര്‍ ചുറ്റി- പി.എം.ജി.വഴി പോകണം.

സമ്മേളനത്തോടനുബന്ധിച്ച് വരുന്ന വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പ്രസ്‌ക്ലബ് റോഡില്‍ ആളെ ഇറക്കി കിള്ളിപ്പാലം ബണ്ട് റോഡില്‍ പൊതുജനങ്ങള്‍ക്ക് യാത്രാതടസം ഉണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം.

എന്‍.എച്ച്. റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫീസ്, എ.കെ.ജി. സെന്റര്‍ റോഡില്‍ ആളെ ഇറക്കി ഈഞ്ചക്കല്‍ – കോവളം ബൈപ്പാസ് റോഡില്‍ ഒരു വശത്തായി പാര്‍ക്ക് ചെയ്യണം.

എം.സി. റോഡില്‍ നിന്നും നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മ്യൂസിയം കനകനഗര്‍ ഭാഗത്ത് ആളെ ഇറക്കി ഈഞ്ചക്കല്‍- കോവളം ബൈപ്പാസ് റോഡില്‍ ഒരു വശത്തായി പാര്‍ക്ക് ചെയ്യണം.മെയിന്‍ റോഡിലും മറ്റ് പ്രധാനറോഡുകളിലും ഒരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം