രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുന്നു: സുധീരന്‍

April 28, 2012 കേരളം

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഭരണം നിലനിര്‍ത്താന്‍ ജാതി-മത-വര്‍ഗീയ ശക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെന്നല്ലാതെ ഏതെങ്കിലും വിഭാഗം മാറി നില്‍ക്കുന്നുവെന്ന് പറയാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം