ഖനിയില്‍ കുടുങ്ങിയവര്‍ക്ക്‌ നവംബറില്‍ പുറത്തെത്താം

September 16, 2010 രാഷ്ട്രാന്തരീയം

സാന്തിയാഗോ: ചിലിയിലെ കാപ്പിയാപ്പോ ഖനിയില്‍ കഴിഞ്ഞ മാസം അഞ്ചിനുണ്ടായ അപകടത്തില്‍ കുടുങ്ങിപോയവര്‍ക്ക്‌ നവംബറില്‍ പുറത്തെത്താമെന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍ക്കുന്ന എഞ്ചിനിയര്‍ റെനെ അഗുയ്‌ലാര്‍. നാല്‍പത്തിയൊന്ന്‌ ദിവസം മുമ്പാണ്‌ ഇവര്‍ ഖനിയില്‍ കുടങ്ങിയത്‌.
ഡിസംബര്‍ മാസത്തിലേ ഇവരെ രക്ഷപ്പെടുത്താന്‍ കഴിയുവെന്നായിരുന്നു ആദ്യം നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും നവംബറില്‍ തന്നെ മുപ്പത്തിമൂന്നു പേരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന്‌ റെനെ അഗുയ്‌ലാര്‍ പറഞ്ഞു. 350 മീറ്ററിലധികം ആഴത്തിലാണ്‌ ഇപ്പോള്‍ തൊഴിലാളികള്‍ കുടങ്ങിക്കിടക്കുന്നത്‌.
ഖനിയില്‍ കുടങ്ങിപോയവരെ മുമ്പു പല രാജ്യങ്ങളിലും രക്ഷപ്പെടുത്തിയ ചരിത്രമുണ്ട്‌. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഒരു ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ 25 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയിരുന്നു. 1983ല്‍ ചൈനയില്‍ തന്നെ രണ്ടുപേരെ 23 ദിവസത്തിനു ശേഷം ഖനിയില്‍ നിന്നു രക്ഷപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം