കളക്ടറുടെ മോചനത്തിനായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനം നടത്തി

May 1, 2012 ദേശീയം

രാമേശ്വരം: മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന്റെ മോചനത്തിനായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബ്രിജ്മോന്‍ അഗര്‍വാള്‍ രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയശേഷം ധുഷ്കോടി, രാമര്‍പാലം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ആസ്ത്മ മൂലം ആരോഗ്യനില മോശമായ കളക്ടര്‍ക്ക് മാവോയിസ്റുകളുടെ ആവശ്യപ്രകാരം വൈദ്യസഹായം ഏര്‍പ്പെടുത്തിയതുകൊണ്ട് അദ്ദേഹം സുരക്ഷിതനാണെന്നും എത്രയും വേഗം അലക്സ് പോളിനെ മോചിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പിന്നീടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം