രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കലാമിനെ പിന്തുണയ്ക്കുമെന്ന് ബിജെപി

May 1, 2012 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ.അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി. സമാജ്വാദി പാര്‍ട്ടി കലാമിനെ നിര്‍ദ്ദേശിച്ചാല്‍ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ മത്സരത്തിന് കലാം തയാറാകണം. ഇക്കാര്യത്തെക്കുറിച്ച് കലാമിനോട് സംസാരിച്ചിട്ടില്ല. ഹമീദ് അന്‍സാരി, പ്രണാബ് മുഖര്‍ജി എന്നിവരെ ബിജെപി പിന്തുണയ്ക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ ബിജെപി പിന്തുണയ്ക്കുന്ന അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കേണ്ടെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥി പൊതുസമ്മതനാണെങ്കില്‍ പിന്തുണ നല്‍കാനാണ് സിപിഎം തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം