കേരളത്തിലെ വനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഡി.ജി.പി

May 2, 2012 കേരളം

തിരുവനന്തപുരം: കേരളത്തിലെ വനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഡി.ജി.പി ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി. വനാന്തര്‍ഭാഗങ്ങളില്‍ മാവോവാദി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മാവോവാദി ബന്ധമുള്ളവര്‍ കേരളത്തില്‍ എത്തുന്നുണ്ട്. ചത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് മാവേവാദി ബന്ധമുള്ളവര്‍ കൂടുതല്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ നേരിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവുകളില്ല. മറ്റ് ഏജന്‍സികളുടെ സഹകരണത്തോടെ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേരള കര്‍ണാടക തമിഴ്‌നാട് വനമേഖല കേന്ദ്രീകരിച്ച് മാവോവാദികളുടെ പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസ് – വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത തിരച്ചിലും നടത്തിയിരുന്നു.

മാര്‍ച്ച് മാസം മുതല്‍ മൂന്നുതവണ ഇത്തരം പരിശോധനകള്‍ നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം