ലോക്പാല്‍ ജയില്‍ നിറയ്ക്കാനേ ഉപകരിക്കൂ: കലാം

May 2, 2012 ദേശീയം

റാഞ്ചി: ലോക്പാല്‍ ബില്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ജയിലുകള്‍ നിറയ്ക്കാനേ ഉപകരിക്കുകയുള്ളുവെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു.  ജയിലുകള്‍ നിറയ്ക്കുകയല്ല വേണ്ടത്. നല്ല മനുഷ്യരാകുകയാണ് വേണ്ടത്. ജാര്‍ഖണ്ഡികള്‍ കുട്ടികള്‍ക്കായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

കുടുംബത്തില്‍ അഴിമതിയുണ്ടാകില്ലെന്ന പ്രതിജ്ഞയെടുക്കണം. ഇത്തരത്തില്‍ അഴിമതി വളരെ വേഗംഇല്ലാതാക്കാം. ജയിലുകള്‍ നിറയ്ക്കുന്നതും ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം