തോമ്പില്‍ കൊട്ടാരം പുനര്‍നിര്‍മാണം ശിലാഘോഷയാത്രയ്ക്കു വരവേല്പു നല്കി

May 4, 2012 കേരളം

മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണിപൂര്‍ത്തീകരിക്കപ്പെട്ട ശിലകളും വഹിച്ചുകൊണ്ടുള്ള ശിലാ ഘോഷയാത്രയ്ക്കു വരവേല്പു നല്കി.

കന്യാകുമാരിയില്‍ നിന്നാരംഭിച്ച ശിലാഘോഷയാത്ര ശുചീന്ദ്രം ക്ഷേത്രം അടക്കമുള്ള കന്യാകുമാരിയിലെ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും തിരുവനന്തപുരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും പര്യടനം നടത്തി. തുടര്‍ന്നു കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്കുശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തോമ്പില്‍ കൊട്ടാരത്തിലേക്ക് ശിലാഘോഷയാത്ര പ്രയാണം ആരംഭിച്ചു.

വിവിധ ചടങ്ങുകളോടെ ശിലാഘോഷയാത്രയെ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിലേക്ക് വരവേറ്റു. തോമ്പില്‍ കൊട്ടാരത്തിലെത്തിയ ഘോഷയാത്രയ്ക്കു ചമയവിളക്കേന്തിയ അമ്മമാരടക്കമുള്ള ഭക്തജനങ്ങള്‍ വരവേല്പു നല്കി. ഘോഷയാത്രയ്ക്കു തോമ്പില്‍ കൊട്ടാരം സംരക്ഷണ സമിതി ഭാരവാഹികള്‍, ക്ഷേത്ര ശില്പി ആര്‍. മാരുതിറാം എന്നിവരും നേതൃത്വം നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം