സ്വര്‍ണ ധ്വജപ്രതിഷ്ഠയ്ക്കുള്ള ആധാരശില സ്ഥാപിച്ചു

May 4, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

മള്ളിയൂര്‍: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണ ധ്വജ പ്രതിഷ്ഠയ്ക്കുള്ള ആധാര ശിലസ്ഥാപിച്ചു.  തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ആധാരശിലാന്യാസം. ഞായറാഴ്ച ധ്വജം ഉയര്‍ത്തും.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ എണ്ണത്തോണിയില്‍ നിക്ഷേപിച്ച ധ്വജമരവും വ്യാഴാഴ്ച പുറത്തെടുത്തു. സുവര്‍ണധ്വജനിര്‍മ്മാണത്തിന് ഭക്തര്‍ സ്വര്‍ണ വഴിപാട് സമര്‍പ്പണവും നടത്തി. അടുത്തമാസം 17-ന് ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ധ്വജ പ്രതിഷ്ഠ 22-ന് നടക്കും. 25-ന് സഹസ്രകലശം, കൊടിയേറ്റ്. 30-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. വരും വര്‍ഷങ്ങളില്‍ വിനായക ചതുര്‍ത്ഥിദിനം പള്ളിവേട്ട ആയി വരത്തക്കവിധമായിരിക്കും മള്ളിയൂര്‍ ക്ഷേത്രോത്സവം നടക്കുകയെന്ന് ക്ഷേത്രം ട്രസ്റ്റി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം