ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തില്‍ 50 ലേറെ മുറിവുകള്‍

May 5, 2012 കേരളം

* അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി

കോഴിക്കോട്: കൊല്ലപ്പെട്ട  ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളേറ്റിട്ടുള്ളത്. വാളുകൊണ്ടുള്ള വെട്ടേറ്റ് തലയോട്ടി പിളര്‍ന്നുപോയി.  വാളിനൊപ്പം മഴു പോലുള്ള കനമുള്ള ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അക്രമികള്‍ സഞ്ചരിച്ച ഗോള്‍ഡന്‍ നിറത്തിലുള്ള കാര്‍ മാഹിക്കടുത്തുള്ള ചൊക്ലിയില്‍ കണ്ടെത്തി. കെ.പി നവീന്‍ദാസ് എന്നയാളുടെ പേരില്‍ തലശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് കെ.എല്‍.58 ഡി 8144 നമ്പറിലുള്ള ഇന്നോവ കാര്‍ . അന്വേഷണ സംഘം കാര്‍ പരിശോധിച്ചുവരികയാണ്. കാര്‍ വാടകയ്ക്ക് നല്‍കിയതാണെന്ന് എഞ്ചിനിയറായ നവീന്‍ദാസ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം