‘സൂപ്പര്‍മൂണ്‍’ ഇന്നു ദൃശ്യമാകും

May 6, 2012 കേരളം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും തിളക്കമാര്‍ന്ന പൂര്‍ണചന്ദ്രന്‍ ഇന്നു ദൃശ്യമാകും. ഭൂമിയില്‍നിന്ന് 3.56953 ലക്ഷം കിലോമീറ്ററാണ് ഇന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഏകദേശം അരലക്ഷം കിലോമീറ്ററോളം ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരും. പതിവിലും ഏകദേശം 16 ശതമാനംവരെ വലിപ്പം തോന്നുന്ന സൂപ്പര്‍മൂണ്‍ ഇന്ന് നേരിയ ഓറഞ്ച് നിറത്തിലാകും ദൃശ്യമാവുകയെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. 13 മാസത്തിലൊരിക്കലാണ് ഇത്തരം ദൃശ്യമുണ്ടാകുന്നത്. 20 വര്‍ഷത്തിനിടയില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് പൂര്‍ണചന്ദ്രദിനത്തിലായിരുന്നു. അന്ന് 3.56577 കി.മീയായിരുന്നു ദൂരം. ഇതിന് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 11നായിരുന്നു ജപ്പാനിലെ സൂനാമി. നവംബര്‍ 28നാകും ഈ വര്‍ഷത്തെ ഏറ്റവും അകന്ന പൂര്‍ണചന്ദ്രന്‍. അന്ന് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 4.06349 ലക്ഷം കിലോമീറ്ററായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം