വളര്‍ത്തിയവര്‍ക്കെതിരെ ബ്രഹ്മാസ്ത്രമുണ്ടെന്ന് ഗണേഷ്‌കുമാര്‍

May 7, 2012 കേരളം

തെന്മല: വളര്‍ത്തിയവര്‍ തന്നെ കൊല്ലാന്‍ നടക്കുകയാണെന്നും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ തന്റെ പക്കല്‍ ബ്രഹ്മാസ്ത്രമുണ്ടെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിനെതിരെ പ്രയോഗിക്കാന്‍ തന്റെ കൈയില്‍ വജ്രായുധമുണ്ടെന്ന കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആര്യങ്കാവ് പഞ്ചായത്തില്‍ വിവിധ പദ്ധതികളും ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മന്ത്രി തിരിച്ചടിച്ചത്. തന്നെ കൊല്ലാന്‍ വരുന്നവരെ തകര്‍ക്കണേയെന്നാണ് പ്രാര്‍ത്ഥന. രാഷ്ട്രീയത്തില്‍ തന്നെ ജനിപ്പിച്ച പത്തനാപുരം മണ്ഡലം കൈവിടില്ലെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം