പോലീസില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കണം: ഐജി സന്ധ്യ

May 7, 2012 കേരളം

തിരുവനന്തപുരം: പോലീസില്‍ വനിതകളുടെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ട്രാഫിക് ഐ.ജി ബി. സന്ധ്യ. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.  അതിക്രമങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുരുഷ പോലീസുകാരോടു വിശദമായി പറയാന്‍ വനിതകള്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കാറുണ്ട്. ഇത് കുറ്റകൃത്യങ്ങള്‍ ലഘൂകരിക്കപ്പെടാന്‍ ഇടയാക്കും. കുറ്റകൃത്യങ്ങള്‍ക്കിരയായ വനിതകളില്‍നിന്നും മൊഴി രേഖപ്പെടുത്തുന്നത് വനിതാ പോലീസുകാരും കേസന്വേഷിക്കുന്നതു വനിതാ ഉദ്യോഗസ്ഥരുമാണെങ്കില്‍ അന്വേഷണം കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കംപ്യൂട്ടര്‍ സെല്‍ എസ്പി ആര്‍. നിശാന്തിനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീജദാസ്, നസീന ബീഗം, പോലീസ് ഡോക്ടര്‍ ഡോ. രശ്മി, കെപിഎ സംസ്ഥാന സെക്രട്ടറി ജി.ആര്‍. അജിത്, കെ.ആര്‍. മോഹന്‍രാജ്, വി.കെ. സതീഷ്കുമാര്‍, വി. ആന്റണി, ശ്രീബ എസ്. നായര്‍, എം.എ. ഉറൂബ്, ഹരിലാല്‍, എഡ്വിന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം