മന്ത്രിമാരുടെ കാറുകളിലും ഫിലിമുകള്‍ നീക്കിത്തുടങ്ങി

May 7, 2012 കേരളം

തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിമുകള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ കാറുടമകള്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ നീക്കം ചെയ്തു തുടങ്ങി. മന്ത്രിമാരുടെ കാറുകളിലും ഫിലിമുകള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചില ഉന്നത ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവ് പാലിക്കാന്‍ വിമുഖത കാട്ടുന്നതായി പരാതിയുണ്ട്.

മന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരായ മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങളിലെ സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ കീറി മാറ്റി. വാഹനങ്ങളില്‍നിന്നു സണ്‍ ഫിലിമുകള്‍ നീക്കണമെന്ന സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് ആവര്‍ത്തിച്ചു നിര്‍ദേശം നല്കിയെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ ഇപ്പോഴും ഫിലിമുകള്‍ മാറ്റിയിട്ടില്ല. സണ്‍ ഫിലിമുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം