ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും

May 7, 2012 കേരളം

കണ്ണൂര്‍: റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും. കൊലപാതകത്തിന് മുമ്പും പിമ്പും സെന്‍ട്രല്‍ ജയിലില്‍നിന്ന് പോയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസിന്റെ സൈബര്‍ സെല്‍ പരിശോധിച്ചു തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ജയിലിലെത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും അടുത്തിടെ പരോളില്‍ ഇറങ്ങിയ തടവുകാരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം ഈവഴിക്ക് നീങ്ങുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം