വിമാനത്താവളം അനുമതി അധാര്‍മികം: ബിജെപി

May 7, 2012 കേരളം

ആറന്മുള: ആറന്മുള വിമാനത്താവളത്തിന്റെ മറവില്‍ നടന്ന ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസും അഴിമതിയും അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം വിമാനത്താവളത്തിന് അംഗീകാരം നല്കിയ യുഡിഎഫ് തീരുമാനം ആറന്മുളയിലെ ജനങ്ങളോടുള്ള വെല്ലുവിളിയും നീതിനിഷേധവുമാണെന്ന് ബിജെപി ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു സെന്റ് ഭൂമിപോലുമില്ലാത്ത കമ്പനിക്ക് വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്കിയതിനു പിന്നില്‍ ഗൂഡാലോചനയും അഴിമതിയുമുണ്െടന്ന് ബിജെപി കുറ്റപ്പെടുത്തി. ബിജെപി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 19, 20 തീയതികളില്‍ ഗ്രാമസംരക്ഷണയാത്ര സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡന്റ് വി.എന്‍.ഉണ്ണി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം