ലോക റെഡ് ക്രോസ് ദിനാചരണം നാളെ

May 7, 2012 കേരളം

തിരുവനന്തപുരം: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി, കേരള ഘടകത്തിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സ് അസോസിയേഷന്‍ കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക റെഡ്ക്രോസ് ദിനം എട്ടിന് ആഘോഷിക്കുന്നു. റെഡ് ക്രോസ് സ്ഥാപകന്‍ സര്‍ ജീന്‍ ഹെന്‍ട്രി ഡുനാന്റിന്റെ ജന്മദിനമായ എട്ടിന് രാവിലെ ഒന്‍പതിന് റെഡ് ക്രോസ് അങ്കണത്തില്‍ അഡ്വ. മാത്യു കടവന്‍ (മുന്‍ റെഡ് ക്രോസ് ചെയര്‍മാന്‍) റെഡ് ക്രോസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് റെഡ് ക്രോസ് ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന ലോക റെഡ്ക്രോസ് ദിന പരിപാടികള്‍ക്ക് തുടക്കംകുറിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് ഈവര്‍ഷത്തെ ലോക റെഡ് ക്രോസ് ദിന പരിപാടി ഉദ്ഘാടനം ചെയ്യും. ഈവര്‍ഷത്തെ പ്രമേയം ‘യൂത്ത് ഓണ്‍ മൂവ്’ എന്നതാണ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാജാരാവ് മുഖ്യാതിഥിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം