ജ്യോതിര്‍ലിംഗ ദര്‍ശനമേള പത്തു മുതല്‍ 14 വരെ നെയ്യാറ്റിന്‍കരയില്‍

May 7, 2012 കേരളം

നെയ്യാറ്റിന്‍കര: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജ്യോതിര്‍ലിംഗ ദര്‍ശനമേള പത്തു മുതല്‍ 14 വരെ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടക്കും. ബ്രഹ്മാകുമാരീസിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേള പത്തിന് രാവിലെ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജയോഗിനി ബി.കെ. ബീനാ ബഹന്‍ അധ്യക്ഷയായിരിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എ.ടി. ജോര്‍ജ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എസ്.എസ് ജയകുമാര്‍, അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസു, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, ട്രാഫിക് സതേണ്‍ റേഞ്ച് എസ്.പി ഭുവനചന്ദ്രന്‍, ബ്രഹ്മശ്രീ നിത്യാനന്ദസ്വാമി, സൂര്യാ കൃഷ്ണമൂര്‍ത്തി, പത്മശ്രീ ഡോ. ജെ. ഹരീന്ദ്രന്‍നായര്‍, ചലച്ചിത്രസംവിധായകന്‍ രാജസേനന്‍, വേണുഗോപാലന്‍തമ്പി, ഫൈസല്‍ഖാന്‍, വില്‍ഫ്രഡ് റോളണ്ട്, രാജന്‍ പൊതുവാള്‍, സിസ്റര്‍ മൈഥിലി എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5.30 ന് ചൈതന്യ അഷ്ടലക്ഷ്മി ദര്‍ശനം ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11 ന് രാവിലെ യുവജന വ്യക്തി വികാസ ശില്‍പ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം എന്‍. രതീന്ദ്രന്‍ നിര്‍വഹിക്കും. പ്രഫ. ഗിരീഷ് ബോംബെ ക്ളാസ് നയിക്കും. 12 ന് രാവിലെ കാര്‍ഷിക ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയലും 13 ന് രാവിലെ ലോകമാതൃദിന സമ്മേളനം ഡോ. ടി.എന്‍. സീമ എം.പി യും ഉദ്ഘാടനം ചെയ്യും. 14 ന് രാവിലെ നടക്കുന്ന മത സൌഹാര്‍ദ്ദ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണ ആശ്രമം മുന്‍ അധ്യക്ഷന്‍ ഡോ. സ്വാമി ലോക ഹിത ആനന്ദ, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാള്‍, രാജയോഗിനി ബി.കെ. പങ്കജം എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്ളാറ്റിനം ജൂബിലി ദീപം തെളിക്കല്‍. മേളയുടെ ഭാഗമായി 12 ജ്യോതിര്‍ലിംഗങ്ങളുടെ ദിവ്യദര്‍ശനം, ചൈതന്യ അഷ്ടലക്ഷ്മി നവദുര്‍ഗ ദര്‍ശനം, സ്പിരിച്വല്‍ പ്രൊജക്ടര്‍ ഷോ, ആധ്യാത്മിക പ്രഭാഷണങ്ങള്‍, ആത്മീയ കലാമേള എന്നിവ മേളയുടെ ഭാഗമായി നടക്കുമെന്ന് സംഘാടക പ്രതിനിധികളായ സിസ്റര്‍ മിനി, സിസ്റര്‍ ദിവ്യ, പെരുമ്പഴുതൂര്‍ വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം