കേരളത്തില്‍ ജനിച്ചവര്‍ക്ക്‌ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

September 18, 2010 കേരളം,ദേശീയം

ന്യുഡല്‍ഹി: കേരളത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ ആയുസു കൂടുതലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിക്കുന്നവര്‍ക്കു ആയുസ്‌ കൂടുതലാണെന്നു വ്യക്‌തമാക്കുന്നത്‌. രണ്ടാം സ്‌ഥാനത്തു ഡല്‍ഹിയാണ്‌. 2021 ആകുമ്പോള്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇപ്പോഴത്തതിനേക്കാള്‍ നാലിരട്ടി ആകും. ഇതനുസരിച്ച്‌ ഇന്ത്യന്‍ പൗരന്റെ ശരാശരി ആയുസ്‌ നിലവിലെ 65.8 വര്‍ഷത്തില്‍ നിന്ന്‌ 2021 ആകുമ്പോഴേക്ക്‌ 69.8 വര്‍ഷമായി ഉയരും.
എന്നാല്‍ 2021 ആകുമ്പോള്‍ കേരളത്തില്‍ ജനിക്കുന്നവര്‍ക്ക്‌ ആയുര്‍ദൈര്‍ഘ്യം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ആറു വര്‍ഷം കൂടുതലായിരിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക്‌ 75.2 വര്‍ഷം വരെയും പെണ്‍കുട്ടികള്‍ക്ക്‌ 78.6 വര്‍ഷം വരെയുമാണു ശരാശരി ആയുസ്‌. 2021 നു ശേഷം ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും ജനിക്കുന്ന പെണ്‍കുട്ടികള്‍ 70 വയസിലധികം ആയുസ്‌ ഉളളരായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം