ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

May 8, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷം നിശ്ചയിച്ച യോഗമാണിത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10 മണി മുതലാണ് യോഗം. എസ്പി റാങ്കിന് മുകളിലുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയും മറ്റുള്ള കാര്യങ്ങളും യോഗം വിലയിരുത്തും. ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം