പത്താം ക്ളാസുകാരന്റെ മരണം: സഹപാഠി പിടിയില്‍

May 8, 2012 കേരളം

ചങ്ങനാശേരി: ആലപ്പുഴ മുട്ടാറില്‍ സ്കൂള്‍ വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്താം ക്ളാസ് വിദ്യാര്‍ഥി ലിജിന്‍ വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സഹപാഠി പിടിയില്‍. ചങ്ങനാശേരിയില്‍ വെച്ചാണ് വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ ലിജിനെ ഇന്നലെ രാത്രി 11.30 ഓടെയാണ് സ്കൂള്‍ വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ നിലയിലും കഴുത്തറുത്ത നിലയിലുമായിരുന്നു മൃതദേഹം. പത്താംക്ളാസ് പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ലിജിനൊപ്പം സ്കൂളില്‍ നിന്ന് മടങ്ങിയ സഹപാഠി സംഭവത്തിന് ശേഷം അപ്രത്യക്ഷമായിരുന്നു. പോലീസ് രാവിലെ വിദ്യാര്‍ഥിയുടെ പിതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം