നാരായണന്‍ അക്കിത്തിരിപ്പാടിന് സ്വീകരണം നല്‍കി

May 8, 2012 കേരളം

നന്തിക്കര: ആന്ധ്രാപ്രദേശിലെ ഭദ്രാചലത്തില്‍ നടന്ന സാഗ്‌നികം അതിരാത്രത്തില്‍ യജമാനനായിരുന്ന നന്തിക്കര നടുവത്ത് നാരായണന്‍ അക്കിത്തിരിപ്പാടിന് നെല്ലായി യോഗക്ഷേമ ഉപസഭയുടെയും വിവിധ ക്ഷേത്രസമിതികളുടെയും നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കി.  ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. നന്തിക്കര താന്നിയില്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ എന്‍.വി. കൃഷ്ണന്‍നമ്പൂതിരി അധ്യക്ഷനായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രസാദ് ഉപഹാര സമര്‍പ്പണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍.ശങ്കര്‍, കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട്, കാപ്ര ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട്, പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി, പി.കെ.ഹരിനമ്പൂതിരി, ഇരവിമംഗലത്ത് കൃഷ്ണന്‍നമ്പൂതിരി, ഡോ.തോട്ടം ശിവശങ്കരന്‍ നമ്പൂതിരി, ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.  യജ്ഞയജമാനനെകൂടാതെ അതിരാത്രത്തില്‍ പങ്കെടുത്ത യജമാനപത്‌നി സാവിത്രി പത്തനാടിയെയും നന്തിക്കര, രാപ്പാള്‍, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഋത്വിക്കുകളെയും ചടങ്ങില്‍ ആദരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം