സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ജന്മവാര്‍ഷിക ആഘോഷം

May 8, 2012 കേരളം,രാഷ്ട്രാന്തരീയം

ദുബായ്: തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഇരുനൂറാം ജന്മവാര്‍ഷിക പരിപാടികള്‍ വ്യാഴാഴ്ച ഏഴരയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. സ്വാതിതിരുനാള്‍ ചരിത്രവിജ്ഞാനകോശം ഗവേഷണ പ്രോജക്ട് ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സലീം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പെന്‍സില്‍ ഡ്രോയിങ് മല്‍സരത്തോടെയാണു പരിപാടികളുടെ തുടക്കം. നടി ഗൗതമി നായരുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കും. മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്‍, എന്‍എസ്എസ്, എന്‍ആര്‍ഐ ഫ്രണ്ട്‌സ് ഫോറം, ട്രിവാന്‍ഡ്രം ലയണ്‍സ് ക്ലബ് എന്നിവയാണു പരിപാടിയുമായി സഹകരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം