ചന്ദ്രശേഖരന്‍ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍

May 9, 2012 കേരളം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കോഴിക്കോട് വളയത്തുനിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എസ്.അശോകന്‍, മനോജ്, സുമോഹന്‍ എന്നിവരാണ് പിടിയിലായത്. കൊലപാതകം നടത്തിയവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന.

നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍. പലതവണ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്. ലോക്കല്‍ പോലീസിന്റെ സഹായമില്ലാതെ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രത്യേക അന്വേഷണ സംഘം മൂവരെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യംചെയ്തു തുടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം