എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു

May 9, 2012 കേരളം

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളെ ഇന്നും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെ എട്ടിന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 502 മുംബൈ വിമാനം റദ്ദാക്കി. ഇതിലെ 82 യാത്രക്കാരെ എഐ 668 വിമാനത്തില്‍ 9.15നാണ് മുംബൈയിലേക്ക് അയച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നത്തെ മറ്റു ഷെഡ്യൂളുകള്‍ക്കൊന്നും കുഴപ്പമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് നിന്നുള്ള ദമാം, മുംബൈ, ദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് റിയാദ് വിമാനം ഉച്ചയ്ക്ക് 1.45നേ തിരിക്കുകയുള്ളൂ. ഇന്നലെ മസ്‌കറ്റിലേക്കും ഷാര്‍ജയിലേക്കും പോകേണ്ടിയിരുന്ന യാത്രക്കാരെ ഇന്ന് മറ്റു വിമാനങ്ങളില്‍ അയയ്ക്കും.
സമരം ശക്തമാക്കുമെന്നാണ് പൈലറ്റ്‌സ് ഗില്‍ഡ് വക്താക്കള്‍ പറഞ്ഞിരിക്കുന്നത്. ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ കൂടുതല്‍ സെക്ടറിലേക്കുള്ള സര്‍വീസുകള്‍ താറുമാറാകാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം