എബിവിപി ദേശീയ നിര്‍വാഹക സമിതിയോഗം കൊച്ചിയില്‍

May 9, 2012 കേരളം

കൊച്ചി: എബിവിപി ദേശീയ നിര്‍വാഹകസമിതിയോഗം 24 മുതല്‍ 27 വരെ എറണാകുളം ടൌണ്‍ഹാളില്‍ നടക്കും. 20 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് എബിവിപി നിര്‍വാഹക സമിതി കേരളത്തില്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി നേതാക്കളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

ആഗോള താപവ്യതിയാനം, ജമ്മുകാഷ്മീര്‍ പ്രശ്നം എന്നിവ സംബന്ധിച്ചു യോഗത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ദേശവ്യാപകമായി എബിവിപി തുടക്കമിട്ട യുവത്വം അഴിമതിക്കെതിരെ എന്ന പ്രസ്ഥാനത്തിന്റെ ഭാവി പരിപാടികളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എന്‍. രഘുനന്ദനന്‍, സ്വീകരണ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. നാഗേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം