നായര്‍ ബനവലന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടന്നു

May 9, 2012 കേരളം,രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 28-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബെല്‍റോഡിലുള്ള എന്‍ബിഎ സെന്ററില്‍ പ്രസിഡന്റ് സുനില്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ജനറല്‍ സെക്രട്ടറി ജയപ്രകാശ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ നായര്‍, പാര്‍ത്ഥസാരഥി പിള്ള, ബാലന്‍ നായര്‍ എന്നിവരുടെ ചുമതലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ജയപ്രകാശ് നായര്‍, വൈസ് പ്രസിഡന്റ് വനജ നായര്‍, ജനറല്‍ സെക്രട്ടറി കുന്നപ്പള്ളില്‍ രാജഗോപാല്‍, ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, ട്രഷറര്‍ രഘുവരന്‍ നായര്‍. കമ്മിറ്റി അംഗങ്ങള്‍: അനില്‍കുമാര്‍ പിള്ള, ഗണേഷ് നായര്‍, ജി.കെ. നായര്‍, മുരളീധരന്‍ നായര്‍, രാംദാസ് കൊച്ചുപറമ്പില്‍, രഘുനാഥന്‍ നായര്‍, ശ്രീകുമാര്‍ ബി. ഉണ്ണിത്താന്‍, സുരേന്ദ്രന്‍ നായര്‍, വിജയകുമാര്‍ നായര്‍, മഞ്ജു സുരേഷ്, വത്സമ്മ തോപ്പില്‍ എന്നിവരും ട്രസ്റ്റി ബോര്‍ഡിലേക്ക് ഡോ. അശോക് കുമാറിനേയും ഓഡിറ്റേഴ്‌സായി രാധാകൃഷക്കണപിള്ളയും, അരവിന്ദ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം