പിണറായിയുടെ കുലംകുത്തി പ്രയോഗം ക്രൂരം: മുഖ്യമന്ത്രി

May 10, 2012 കേരളം

കണ്ണൂര്‍: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കുലംകുത്തി പ്രയോഗം ക്രൂരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കുകളും അതിനുള്ള സമയവുമെല്ലാം അവര്‍തന്നെ തീരുമാനിക്കേണ്ടതാണ്. ഇത്തരം പ്രയോഗം നടത്തുന്നവരെ ജനം തിരുത്തും.

കേസിലെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. കേസില്‍ ആരെയെങ്കിലും പിടികൂടിയാല്‍ പോരാ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. കൊലയ്ക്ക് പിന്നില്‍ എത്ര ഉന്നതര്‍ ഉണ്ടായാലും ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ഒരു ഗ്രാമം മുഴുവന്‍ സ്‌നേഹിച്ചിരുന്ന നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിനുതന്നെ അപമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം