വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്ക് മാനേജര്‍ റിമാന്‍ഡിലായി

May 10, 2012 കേരളം

കോട്ടയം: നഴ്‌സിങ് വിദ്യാര്‍ഥിനി വിദ്യാഭ്യാസവായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കേസില്‍ പ്രതിസ്ഥാനത്തുള്ള മറ്റൊരു മാനേജര്‍ ഒളിവിലാണ്. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തന്റെ മകള്‍ ഗോപിക(20)യാണ് കഴിഞ്ഞദിവസം വിഷം കഴിച്ച് മരിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ കോട്ടയം ശാസ്ത്രിറോഡ് ബാങ്കിന്റെ മാനേജര്‍ കൊടുങ്ങൂര്‍ തോപ്പില്‍ വീട്ടില്‍ ജോബി(33)നാണ് ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായത്. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ മെയ് 23വരെ റിമാന്‍ഡുചെയ്ത് കോട്ടയം സബ്ജയിലിലേക്കയച്ചു.

വിദ്യാഭ്യാസവായ്പാ നിഷേധവും ആത്മഹത്യയും അടക്കമുള്ള സമാനസംഭവങ്ങളില്‍ ബാങ്ക് മാനേജര്‍ ജയിലിലാകുന്നത് കേരളത്തില്‍ ആദ്യസംഭവമാണെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു. കേസിലെ കൂട്ടുപ്രതി തൃപ്പൂണിത്തുറ സ്വദേശിയും കുടമാളൂര്‍ പുളിഞ്ചുവട് ബ്രാഞ്ച് മാനേജരുമായ ഹരികൃഷ്ണനാണ് ഒളിവില്‍ കഴിയുന്നത്. ഇരുവര്‍ക്കും എതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ വെസ്റ്റ് സി.ഐ. എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം തന്ത്രപരമായാണ് മാനേജരെ അറസ്റ്റുചെയ്തത്. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ജോബിന്‍ പ്രതിസ്ഥാനത്തുണ്ടെന്ന് പോലീസ് പുറത്തുവിട്ടിരുന്നില്ല. അന്വേഷണസംഘം ഹരികൃഷ്ണനു പിന്നാലെ മാത്രമാണെന്ന ധാരണയും പരത്താനായി. എന്നാല്‍ ഹരികൃഷ്ണനും ജോബിനും സംഭവത്തില്‍ തുല്യ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രുതിയുടെ അപേക്ഷ നിയമവിരുദ്ധമായാണ് നിരസിച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാനേജര്‍മാര്‍ പ്രതികളായത്. ശ്രുതിയുടെ അമ്മയ്ക്ക് ഇതേ ബാങ്കില്‍ മറ്റൊരു ലോണിന്റെ കുടിശ്ശിക ഉണ്ടെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു ബാങ്കിന്റെ ആദ്യനിലപാട്. എന്നാല്‍ കുട്ടിക്കുവേണ്ടി വായ്പയ്ക്ക് ജാമ്യം നിന്നത് അച്ഛനായിരുന്നു. അച്ഛന് ബാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വായ്പ നിഷേധിച്ചത് ബാങ്കിങ് നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് കണ്ടെത്തി.

ശ്രുതി പ്ലസ്ടു, സേ പരീക്ഷയെഴുതിയാണ് ജയിച്ചതെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു അടുത്തതായി ബാങ്ക് സ്വീകരിച്ച നിലപാട്. എന്നാല്‍ ബാങ്കിങ് നിയമത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ല. ബാങ്കിനുവേണ്ടിയും മാനേജര്‍ക്കുവേണ്ടിയും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. പി.ജി.തമ്പി ഹാജരായി. സര്‍ക്കാരിനുവേണ്ടി എ.പി.പി. അഡ്വ. പത്മകുമാറാണ് ഹാജരായത്. സി.ഐ.ക്കൊപ്പം ശ്രീരംഗന്‍, മാത്യു എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരും അന്വേഷണത്തിനുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം