ട്രെയിനുകളിലെ അപായച്ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി

May 11, 2012 ദേശീയം

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ അപായച്ചങ്ങല വലിക്കല്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഗവണ്‍മെന്റ് റെയില്‍വേ പോലീസും ചേര്‍ന്നു നടപടി എടുക്കുമെന്നു റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ലോക്സഭയെ അറിയിച്ചു. പന്ത്രണ്ടാം പദ്ധതിക്കാലത്തു സിഗ്നല്‍ സംവിധാനത്തിന്റെ ആധുനീകരണത്തിന് 3,900 കോടി രൂപ മുടക്കും. സിഗ്നലിന്റെ ദര്‍ശനം മെച്ചപ്പെടുത്താന്‍ മള്‍ട്ടിപ്പിള്‍ ആസ്പെക്ട് കളര്‍ ലൈറ്റ് സിഗ്നലിംഗ്(എംഎസിഎല്‍എസ്) 977 സ്റേഷനുകളില്‍ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം(2011-12) ടിക്കറ്റില്ലാതെ യാത്രചെയ്ത 1.16 കോടി യാത്രക്കാരെ പിടികൂടിയതായും അവരില്‍നിന്നു 477.81 കോടി രൂപ ഈടാക്കിയതായും മന്ത്രി മുനിയപ്പ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം