ടി.പി.ചന്ദ്രശേഖരനെ വധിച്ചത് മൂന്നു പേരെന്ന് ദൃക്സാക്ഷി

May 11, 2012 കേരളം

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചത് മൂന്നുപേര്‍ ചേര്‍ന്നാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പി.രാമചന്ദ്രന്‍. ഇന്നോവ കാറിലാണ് സംഘമെത്തിയതെന്നും രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ വന്ന കാറില്‍ നിന്ന് പുറത്തിറങ്ങിയത് മൂന്നുപേര്‍ മാത്രമായിരുന്നു. ഒരാളുടെ കൈവശം വാള്‍, ഉയരം കൂടിയ ഒരാളുടെ കൈവശം പട്ടിക എന്നിവയുണ്ടായിരുന്നു. തൊട്ടുപിന്നിലെ ആളുടെ കൈവശവും ആയുധമുണ്ടായിരുന്നു. അത് എന്തെന്ന് വ്യക്തമായില്ല. അക്രമം മൂന്നുമിനിറ്റേ നീണ്ടു നിന്നുള്ളു. അക്രമണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ രക്ഷിക്കാനായി പോയെങ്കിലും പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാഹനത്തില്‍ കയറി ഒര്‍ക്കാട്ടേരി ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം