ഗുരുവായൂരില്‍ റിസര്‍വേഷന്‍ രാത്രി 8വരെ

May 11, 2012 കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സമയം രാത്രി എട്ടുവരെയാക്കി. രാവിലെ 8 മുതല്‍ രാത്രി 7 വരെയായിരുന്നു റിസര്‍വേഷന്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ കുറവായിരുന്നു ഇതിന് തടസ്സമായി നിന്നിരുന്നത്. ഇപ്പോള്‍ സ്റ്റാഫിന്റെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചാണ് റിസര്‍വേഷന്‍ സമയം വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം