പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം

May 11, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

പയ്യോളി: പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ കെ.ടി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലൂര്‍ പങ്കജാക്ഷനാണ് യജ്ഞാചാര്യന്‍.

15 വരെ സപ്താഹം ഉണ്ടാവും. 13നാണ് രുഗ്മിണി സ്വയംവര ഘോഷയാത്ര. ക്ഷേത്രത്തില്‍ ദിവസവും അഭിഷേകം, വിഷ്ണുസഹസ്രനാമം, പ്രസാദഊട്ട്, ഭജന എന്നിവ നടത്തും. വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാരം, ബാലലീല, പൂതനാമോക്ഷം എന്നിവയാണ് നടക്കുക. ഏഴുമണിക്ക് ആരംഭിക്കും. പ്രത്യേക നിവേദ്യവും വിശേഷാല്‍ പൂജകളും ഉണ്ട്.
നേരത്തേ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ നിന്ന് വിഗ്രഹ ഘോഷയാത്ര നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം