ജമ്മുവില്‍ നുഴഞ്ഞു കയറ്റം കൂടി:കരസേനാ മേധാവി

September 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ജമ്മു കശ്‌മീരില്‍ കഴിഞ്ഞ രണ്ടു മാസമായി നുഴഞ്ഞു കയറ്റവും നുഴഞ്ഞു കയറ്റ ശ്രമവും വര്‍ധിക്കുന്നതായി കരസേന മേധാവി വി.കെ.സിങ്‌.എന്നാല്‍ ഇതിന്റെ കാരണം യാദൃശ്‌ചികമാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ സുരക്ഷാ സേനയ്‌്‌ക്ക്‌ അനുവദിച്ചിരിക്കുന്ന പ്രത്യേക അധികാരം എടുത്തു കളയാന്‍ പാടില്ലെന്നും കരസേനാ മേധാവി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം