ചലച്ചിത്ര സംവിധായകന്‍ സി.പി.പത്മകുമാര്‍ അന്തരിച്ചു

May 12, 2012 കേരളം

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സി.പി.പത്മകുമാര്‍(54) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം വൈകിട്ടു തിരുവനന്തപുരത്തേക്കു കൊണ്ടുപോകും.

1981ല്‍ അപര്‍ണ   എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്ത് പത്മകുമാര്‍ അരങ്ങേറ്റം കുറിച്ചത്. 1996   ല്‍ പുറത്തിറങ്ങിയ സമ്മോഹനം   ആണ് അദ്ദേഹത്തിന്റെ സംവിധാന മികവു തെളിയിച്ച മറ്റൊരു ചിത്രം.

ദീര്‍ഘകാലം ജി.അരവിന്ദന്റെ സംവിധാന സഹായിയായിരുന്ന പത്മകുമാര്‍, അരവിന്ദന്റെ പോക്കുവെയില്‍   ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധാന സഹായിയായിരുന്നു. പാഠം ഒന്ന് ഒരു വിലാപം, കാഞ്ചനസീത, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.   തമ്പ്, സൂര്യന്റെ മരണം, എസ്തപ്പന്‍, നസീമ(തംബുരു), ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചു. അവിവാഹിതനാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം