പന്തല്ലൂര്‍ ക്ഷേത്രം വക ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

May 12, 2012 കേരളം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ വക ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരുന്ന ഭൂമിയാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചുപിടിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ ഉത്തരവിട്ടത്. മലപ്പുറം പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ എഴുന്നൂറിലധികം ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ് സ്വകാര്യവ്യക്തി കൈവശം വയ്ക്കുകയാണെന്നുപരാതിപ്പെട്ട് ഭാരവാഹികള്‍ കേസ് നല്‍കിയിരുന്നു. ക്ഷേത്രട്രസ്റ്റി എന്ന നിലയില്‍ സാമൂതിരി രാജാവാണ് ഭൂമി പാട്ടത്തിന് നല്‍കിയിരുന്നത്. 400 ഏക്കര്‍ ഭൂമിയുടെ കാലാവധി 2003-ല്‍ അവസാനിച്ചിരുന്നു. ബാലന്നൂര്‍ പ്ലാന്‍േറഷന്‍ എന്ന പേരിലുള്ള എസ്റ്റേറ്റാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ നിലയില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം