വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യും: പിണറായി

May 12, 2012 കേരളം

കോഴിക്കോട്: സിപിഎമ്മിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വികാരമുണര്‍ത്തിയിരിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം വരുന്നതുവരെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു സഖാവും ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാന്‍ പോവുകയാണ്. ഈ പരാജയം ഉറപ്പിക്കുന്നതിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം