ന്യൂഡല്‍ഹിയില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ വെടിവെപ്പ്‌

September 19, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കുനേരെ അജ്ഞാതര്‍ വെടിവെപ്പ് നടത്തി. തായ്‌വാന്‍ പൗരന്മാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബസ്സിനു സമീപം ബൈക്കിലെത്തിയവരാണ് വെടിവെപ്പ് നടത്തിയത്. ഡല്‍ഹി ജുമാ മസ്ജിദിനു സമീപം രാവിലെ 11.55 നായിരുന്നു സംഭവം.
ജുമാ മസ്ജിദിന്റെ മൂന്നാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവെപ്പ് നടന്നതെന്ന് ഡി.സി.പി ജസ്​പാല്‍ സിങ് പറഞ്ഞു.

പരിക്കേറ്റ രണ്ടു തായ്‌വാന്‍ പൗരന്മാരെ ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ഹോസ്​പിറ്റലില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. ഒരു പുരുഷനും വനിതയ്ക്കുമാണ് വെടിയേറ്റത്. പരിക്കേറ്റ വനിതയുടെ നില ഗുരുതരമാണെന്ന് സൂചനയുണ്ട്. ഹെല്‍മെറ്റ് ധരിച്ചെത്തിയവരാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം